Skip to main content

ശാരീരികപരിമിതി ഉള്ളവർക്കുള്ള വെയിറ്റേജ്  

വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്ന ശാരീരിക പരിമിതി ഉള്ളവർ താഴെ പറയുന്ന നടപടിക്രമങ്ങൾ പാലിക്കണം. അംഗപരിമിതരാണെന്ന്  തെളിയിക്കുന്നതിന് ഗവൺമെന്റ് സർവ്വീസിൽ സിവിൽ സർജൻ ഗ്രേഡ് II ൽ കുറയാത്ത, മെഡിക്കൽ ഓഫീസറിൽ നിന്നും സർട്ടിഫിക്കറ്റ് ഹാജരാക്കണം.


1. ഓരോ ഒഴിവിനും അറിയിപ്പിൽ പറഞ്ഞിരിക്കുന്ന പ്രായപരിധിയിൽ അന്ധർ, ബധിരർ, മൂകർ എന്നിവർക്ക് 15 വയസ്സുവരെയും ശാരീരികമായി അംഗവൈകല്യമുള്ളവർക്ക് 10 വർഷം വരെയും ഇളവ് ലഭിക്കും. നിയമനം ലഭിച്ചാൽ കാര്യക്ഷമമായി ജോലി ചെയ്യാനാകുന്ന ഒഴിവുകളിലേക്ക് മത്‌സരിക്കാൻ അവരെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് ഈ ഇളവ് അനുവദിക്കുന്നത്.

2. പ്രത്യേകമായി എടുത്തുപറഞ്ഞിട്ടില്ലാത്ത നിയമനങ്ങളിൽ ശാരീരിക വൈകല്യം ഉള്ളവർക്ക് കമ്മീഷൻ നിശ്ചയിക്കുന്നത് പ്രകാരമുള്ള ഗ്രേസ് മാർക്ക് നൽകും. അന്ധർ, ബധിരർ, മൂകർ തുടങ്ങിയവർക്ക് 12% വരെയും അംഗപരിമിതർക്ക് 10% വരെയും ഗ്രേസ് മാർക്ക് ലഭിക്കും. പരിഗണന ലഭിക്കുന്ന ക്രമം ഇപ്രകാരമാണ്,  

a) അന്ധർ, b) ബധിരർ, മൂകർ, c) അംഗപരിമിതർ

3. താഴെപ്പറയുന്ന കാര്യങ്ങൾ പരിശോധിക്കുന്നതിനായി ശാരീരിക പരിമിതി ഉള്ളവർക്ക് കമ്മീഷൻ അഭിമുഖം നടത്തും-

a) അവർ നിയമിക്കപ്പെടാൻ പോകുന്ന ജോലി ചെയ്യാൻ അവർ പര്യാപ്തരാണോ

b) അവകാശപ്പെടുന്ന ശാരീരിക പരിമിതി യാഥാർഥ്യമാണോ അല്ലയോ

4. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിയമനമെങ്കിൽ ശാരീരിക പരിമിതി ഉള്ളവർക്ക് അഭിമുഖം നടത്തി ഗ്രേസ് മാർക്കും നൽകും. അത് കൂടി പരിഗണിച്ചാകും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. എഴുത്തുപരീക്ഷയുടെ മാർക്കിനൊപ്പം, നൽകാനാകുന്ന ഏറ്റവും ഉയർന്ന ഗ്രേസ് മാർക്ക് നൽകിയ ശേഷം അത് കട്ട് ഓഫ് മാർക്കിനൊപ്പമോ അതിന് മുകളിലോ വരുന്നുണ്ടെങ്കിലാകും അഭിമുഖത്തിനുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുക.

5.  എഴുത്തുപരീക്ഷ, യോഗ്യതാപരീക്ഷ, കായികക്ഷമതാ പരീക്ഷ തുടങ്ങിയവയ്‌ക്കൊപ്പം അഭിമുഖത്തിന്റെ മാർക്ക് കൂടി പരിഗണിച്ച് നിയമനം നടത്തുന്നവയിൽ, അഭിമുഖത്തിന് ശേഷം നൽകാനാകുന്ന ഗ്രേസ് മാർക്ക് (10% or 12%) നൽകും. അഭിമുഖത്തിലൂടെ മാത്രം നിയമനം നടത്തുന്നവയിൽ ഇതേ രീതി തന്നെ നടപ്പിലാക്കും. (ശതമാനം 0.5 ആയാൽ അത് റൗണ്ട് ചെയ്ത് അടുത്ത സംഖ്യയാക്കും.)

6. അഭിമുഖത്തിനുള്ള ഷോർട്ട്‌ലിസ്റ്റ് തയ്യാറാക്കുമ്പോൾ ശാരീരിക പരിമിതി ഉള്ളവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കൂടി പരിഗണിക്കും. അവർക്ക് ലഭിച്ച ആകെ മാർക്കിനൊപ്പം അധികമാർക്കായ 10 % അല്ലെങ്കിൽ 12 % ചേരുമ്പോൾ കട്ട് ഓഫ് മാർക്കിനൊപ്പമോ അതിന് മുകളിലോ എത്തുകയാണെങ്കിൽ അവരെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തും.

ശ്രദ്ധിക്കുക- എല്ലാ അവസരങ്ങളിലും റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ ഗ്രേസ് മാർക്ക് നൽകണമെന്നില്ല

7. അഭിമുഖത്തിന്റെ സമയത്ത് ശാരീരിക പരിമിതി ഉള്ളവർ ജോലി ചെയ്യാൻ പര്യാപ്തരാണെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ അവർക്ക് കിട്ടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ അവരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തും. even if they don t secure the maximum i.e.; 12% or 10% as the case may be, fixed for interview.

8. കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ നടത്തുന്ന വകുപ്പുതല പരീക്ഷ ഉൾപ്പെടെയുള്ള എല്ലാ പരീക്ഷകൾക്കും അംഗപരിമിതരായവർക്ക് 15 മിനിട്ട് അധികസമയം അനുവദിക്കും. എത്ര ശതമാനം വൈകല്യമുണ്ട്, അപേക്ഷകന് സാധാരണ വേഗതയിൽ എഴുതാൻ സാധിക്കില്ല തുടങ്ങിയ വിവരങ്ങൾ മെഡിക്കൽ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണം. പൂർണമായും ഒബ്ജക്ടീവായ പരീക്ഷകൾക്ക് ഈ ഇളവ് അനുവദിക്കില്ല. പ്രത്യേകമായി അപേക്ഷിച്ചാൽ അന്ധരായ അപേക്ഷകർക്ക് സ്‌ക്രൈബിനെ അനുവദിക്കും.

ശാരീരിക പരിമിതി ഉള്ളവരെ അവർക്ക് കാര്യക്ഷമമായി ചെയ്ത് തീർക്കാൻ സാധിക്കുന്ന ചുമതലകളുള്ള ജോലികളിൽ മാത്രമേ നിയമിക്കുകയുള്ളൂ. ഈ ഇളവുകൾ ഒന്നും ലഭിക്കാത്ത ജോലികൾ ഇവയാണ് :-

a) പോലീസ് വകുപ്പിലെ എല്ലാ എക്‌സിക്യൂട്ടീവ് പോസ്റ്റുകളും

b) എക്‌സൈസ് വകുപ്പിലെ എല്ലാ എക്‌സിക്യൂട്ടീവ് പോസ്റ്റുകളും

c) ജയിൽ വകുപ്പിലെ എല്ലാ എക്‌സിക്യൂട്ടിവ് പോസ്റ്റുകളും

d) വനം വകുപ്പിലെ എല്ലാ എക്‌സിക്യൂട്ടീവ് പോസ്റ്റുകളും

e) ഡെപ്യൂട്ടി കളക്ടർ

f) തഹസിൽദാർ

g) ഫിസിക്കൽ ഡയറക്ടർമാർ

h) കായികാധ്യാപക പരിശീലകൻ

i) റിസേർവ് കണ്ടക്ടർ

j) ഡ്രൈവർ

k) സേർജന്റ്

l) ഡാൻസ് മാസ്റ്റർ (കഥകളി ഡാൻസ്)

m) നഴ്‌സ്

n) ഓക്‌സിലറി നഴ്‌സ്/ മിഡ് വൈഫ്


അറിയിപ്പുകൾ പ്രസിദ്ധീകരിക്കുന്ന സമയത്ത് എടുത്തുപറയുന്ന മറ്റ് ഒഴിവുകൾ.

ഈ നിബന്ധനകൾ കെ.എസ്.ഇ.ബി. (കേരളാ സ്‌റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്), കെ.എസ്.ആർ.ടി.സി. (കേരളാ സ്‌റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ) വകുപ്പുകളിലെ താഴെപ്പറയുന്ന വിഭാഗങ്ങൾക്കൊഴിച്ച് ബാക്കിയുള്ളവയ്‌ക്കെല്ലാം ബാധകമാണ്.

കെ.എസ്.ഇ.ബി.

a) ഇലക്ട്രിക്കൽ, സിവിൽ ബ്രാഞ്ചുകളിലെ എല്ലാ എക്‌സിക്യൂട്ടീവ് പോസ്റ്റുകളും

b) റീജണൽ പേഴ്‌സണൽ ഓഫീസർ

c) ഡ്രൈവർ

d) സെർജന്റ്

e) വാച്ചർ

f) ഇലക്ട്രിസിറ്റി വർക്കർ

കെ.എസ്.ആർ.ടി.സി.

g) റിസേർവ് ഡ്രൈവർ

h) റിസർവ് കണ്ടക്ടറും ഉയർന്ന ഡിവിഷൻ പോസ്റ്റുകളും

എന്നിരുന്നാലും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനികളിലേക്കും കോർപ്പറേഷനിലേക്കുമുള്ള നിയമനങ്ങൾക്ക് ഈ നിയമങ്ങൾ ബാധകമാകണമെന്നില്ല. ബാധകമാകണെങ്കിൽ അറിയിപ്പിന്റെ ഒന്നാം ഭാഗത്തിൽ അത് വ്യക്തമായി പറഞ്ഞിരിക്കും.

കായികതാരങ്ങൾക്കുള്ള വെയിറ്റേജ്  

11.01.1978 ലെ GO (MS) No.21 / 78 / GAD ൽ, സംസ്ഥാന സർവ്വീസിലെ ക്ലാസ്സ് III ക്ലാസ്സ് IV പോസ്റ്റുകളിലേക്കുള്ള നേരിട്ടുള്ള നിയമനങ്ങളിൽ അർഹരായ കായികതാരങ്ങൾക്ക് വെയിറ്റേജ് മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കുന്നുണ്ട്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടാൻ ആവശ്യമായ കട്ട് ഓഫ് മാർക്ക് നേടിയ കായികതാരങ്ങൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. സംസ്ഥാനതലത്തിൽ നടക്കുന്ന മത്സരങ്ങളിൽ (ക്ലബ്ബുകളല്ല) ജില്ലയെയും ദേശീയ മത്സരങ്ങളിൽ സംസ്ഥാനത്തെയും പ്രതിനിധീകരിച്ചതിന് കേരള സ്‌പോർട്‌സ് കൗൺസിലിന്റെ സിഗ്നേച്ചർ കൂടിയുളള അമച്വർ സ്‌പോർട്‌സ് ഓർഗനൈസേഷൻ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. കെ.എസ്.ആർ.ലെ അപ്പന്റിക്‌സ് VII വോളിയം I ൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും നാഷണൽ സ്‌പോർട്‌സ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതാകണം അമച്വർ സ്‌പോർട്‌സ് ഓർഗനൈസേഷൻ.

താഴെപ്പറയുന്ന കായിക ഇനങ്ങൾക്കാണ് അധിക മാർക്ക് നൽകുന്നത് -

1. ഫുട്ബാൾ

2. അത്‌ലറ്റിക്‌സ്

3. വോളിബാൾ

4. അക്വാട്ടിക്‌സ് (നീന്തൽ, ഡൈവിങ്, വാട്ടർ പോളോ)

5. ബാസ്‌കറ്റ് ബോൾ

6. ഹോക്കി

7. ബാഡ്മിന്റൺ (ഷട്ടിൽ)

8. ടെന്നിസ്

9. ബോൾ ബാഡ്മിന്റൺ

10. ടേബിൾ ടെന്നീസ്

11. ക്രിക്കറ്റ്

12. കബഡി

13. ഗുസ്്തി

14. ജിംനാസ്റ്റിക്‌സ്

15. ഘോ ഘോ

16. വെയിറ്റ് ലിഫ്റ്റിങ് & ബോഡി ബിൽഡിങ്

17. ബോക്‌സിങ്

18. ചെസ്സ്

19. സൈക്ലിങ്

20. ഹാന്റ് ബോൾ

21. കളരിപ്പയറ്റ്  

22. സൈക്കിൾ പോളോ

23. ബില്ല്യാർഡ്‌സ്

24. റൈഫിൾ ഷൂട്ടിങ്

25. മൗണ്ടനേറിങ്


30.05.2012 ലെ G.O (Ms).No.129/2012/GAD ഗ്രേസ് മാർക്ക് നൽകുന്നതിനായി ഏഴ് ഇനങ്ങളെക്കൂടി ഉൾക്കൊള്ളിച്ചിട്ടുണ്ട്. അവ താഴെപ്പറയുന്നവയാണ്.  

1. പവർ ലിഫ്റ്റിങ്

2. കാനോയിങ് ആ്ന്റ് കയാക്കിങ്

3. ഇന്ത്യൻ രീതിയിലെ ഗുസ്തി

4. വിമൻസ് ക്രിക്കറ്റ്

5. വിമൻസ് ഹോക്കി

6. റോയിങ്

7. അമ്പെയ്ത്ത്

ഓരോ വിഭാഗത്തിലെയും കായികതാരങ്ങൾക്ക് നൽകുന്ന മാർക്ക് ഇപ്രകാരമാണ് -

A. വ്യക്തിഗത വിഭാഗം :

1. അന്തർദേശീയ മത്സരങ്ങളിൽ (ലോക ഒളിമ്പിക്‌സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്) രാജ്യത്തെ പ്രതിനിധീകരിക്കുന്നവർക്ക് - 30% അധികം

2. ദേശീയമത്സരങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുക - 20% അധികം

3. ഓൾ ഇന്ത്യാ യൂണിവേഴ്‌സിറ്റി തല മത്സരങ്ങളിൽ (ഇന്റർസോൺ) യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിക്കുക - 15 % അധികം

4. ദേശീയ സ്‌കൂൾ തല മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ സ്‌കൂളുകളെ പ്രതിനിധീകരിക്കുക- 10% അധികം
 
5. സൗത്ത് സോണൽ മത്സരങ്ങളിൽ സംസ്ഥാത്തേയോ യൂണിവേഴ്‌സിറ്റിയേയോ പ്രതിനിധീകരിക്കുക - 7.5 % അധികം

6. സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ ജില്ലയെ (ക്ലബ്ബുകളെ അല്ല) പ്രതിനിധീകരിക്കുക / ഇന്റർ കൊളീജിയേറ്റ് (ഇന്റർ സോണൽ) മത്സരങ്ങളിൽ കോളേജുകളെ പ്രതിനിധീകരിക്കുക - 5% അധികം

B. ടീം ഇനങ്ങൾ :

1. ഇന്റർനാഷണൽ ടൂർണമെന്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക -20% അധികം

2. ദേശീയ തലത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിക്കുക - 15% അധികം

3. ഇന്റർയൂണിവേഴ്‌സിറ്റി (ഇന്റർ സോണൽ) മത്സരങ്ങളിൽ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിക്കുക / ഓൾ ഇന്ത്യാ സ്‌കൂൾ ഗെയിംസിൽ സംസ്ഥാനത്തേയോ സ്‌കൂളുകളേയോ പ്രതിനിധീകരിക്കുക - 10% അധികം

4. സൗത്ത് സോണൽ മത്സരങ്ങളിൽ സംസ്ഥാനത്തേയോ യൂണിവേഴ്‌സിറ്റിയേയോ പ്രതിനിധീകരിക്കുക - 7.5% അധികം

5. ഇന്റർ കൊളീജിയേറ്റ് (ഇന്റർ സോണൽ ചാമ്പ്യൻഷിപ്പ്) കോളേജിനെ പ്രതിനിധീകരിക്കുക / സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജില്ലയെ (ക്ലബ്ബുകളെ അല്ല) പ്രതിനിധീകരിക്കുക- 4% അധികം

C. ഇത് കൂടാതെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കിട്ടുന്നവർക്കും മാർക്കുകൾ ഉണ്ടായിരിക്കും :


i) അന്തർദേശീയ മത്സരങ്ങളിൽ ഒന്നാം സ്ഥാനത്തിന് 30%, രണ്ടാം സ്ഥാനത്തിന് 25%, മൂന്നാം സ്ഥാനത്തിന് 15%. മറ്റെല്ലാത്തിനും ഒന്നാം സ്ഥാനം നേടുന്നവർക്ക് 10%, രണ്ടാം സ്ഥാനത്തിന് 7.5%, മൂന്നാം സ്ഥാനത്തിന് 5%

ii) ടീം ഇനത്തിലെ മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന ടീം അംഗങ്ങൾക്ക് 10% ഉം റണ്ണർ അപ് ടീമിന് 5% ഉം ലഭിക്കും.. അന്തർദേശീയ മത്സരങ്ങൾക്ക് ഇത് 25% ഉം 15 % ഉം ആണ്.

iii) മത്സരാർത്ഥി ഒന്നിലധികം ഇനങ്ങളിലോ മത്സരങ്ങളിലോ പങ്കെടുത്തിട്ടുണ്ടെങ്കിൽ ഏറ്റവും മികച്ച ഒന്ന് മാത്രമേ പരിഗണിക്കുള്ളൂ.

iv) എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ അഭിമുഖത്തിനായി വിളിക്കപ്പെട്ടിട്ടുള്ളതോ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളതോ ആയുള്ളവർക്ക് മാത്രമേ ഈ മാർക്ക് അനുവദിക്കുകയുള്ളൂ.

ഒരു ഉദ്യോഗാർഥിക്ക് അനുവദിക്കുന്ന ഉയർന്ന മാർക്ക് എല്ലാ ഇനങ്ങളും പരിഗണിച്ച ശേഷം ആകെ മാർക്കിന്റെ 35% ആണ്.

എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമാണ് നിയമനം നൽകുന്നതെങ്കിൽ പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ ശതമാനം പരിഗണിച്ച ശേഷമാകും വെയിറ്റേജ് മാർക്ക് നൽകുന്നത്. മാർക്ക് ലഭിക്കുന്നതിന് ഉദ്യോഗാർഥി യഥാർത്ഥ രേഖകൾ ഹാജരാക്കി കമ്മീഷൻ അംഗത്തിന്റെ ഓർഡർ വാങ്ങണം. ഇത് ശാരീരിക വൈകല്യം ഉള്ള ഉദ്യോഗാർഥികൾക്ക് നടത്തുന്ന അഭിമുഖത്തിന്റെ സമയത്ത് ഇത് ചെയ്യാനാകുന്നതാണ്.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ / എഴുത്തുപരീക്ഷ, പ്രവേശന പരീക്ഷ, കായികക്ഷമതാ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുന്നതെങ്കിലും അഭിമുഖത്തിന് ലഭിക്കുന്ന മാർക്ക് മാത്രം പരിഗണിച്ചാകും കായികതാരത്തിന് നൽകേണ്ടുന്ന വെയിറ്റേജ് മാർക്ക് തീരുമാനിക്കുന്നത്.
ഒരു നിയമനത്തിൽ ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ലഭിച്ചവർക്ക് മറ്റൊരു നിയമനത്തിലും അത് ലഭിക്കുന്നതിന് തടസമില്ല.


വിമുക്തഭടന്മാർക്കുള്ള വെയിറ്റേജ്

താഴെപ്പറയുന്ന നിബന്ധനകൾ പ്രകാരം വിമുക്ത ഭടന്മാർക്കും വെയിറ്റേജ് ലഭിക്കും.

1. പ്രതിരോധ വകുപ്പിൽ നിന്നും പെൻഷൻ ആകുകൂല്യങ്ങൾ ലഭിക്കുന്ന വിമുക്ത ഭടന്മാർക്ക് മാത്രമാണ് അധികമാർക്കിന് അർഹത. രണ്ട് വർഷത്തിൽ കുറഞ്ഞ സേവനത്തിന് മാർക്ക് ലഭിക്കില്ല.

ശ്രദ്ധിക്കുക :- ഉദ്യോഗാർഥി പെൻഷൻ ആനുകൂല്യങ്ങളോടെയാണ് പിരിഞ്ഞതെന്ന് തെളിയിക്കുന്നതിന് പെൻഷൻ പേമെന്റ് ഓർഡറോ ഇല്ലാത്തപക്ഷം പെൻഷൻ പേമെന്റ് സർട്ടിഫിക്കറ്റോ ഹാജരാക്കണം. ഡിസ്ചാർജ് സർട്ടിഫിക്കററിൽ പെൻഷൻ ആനുകൂല്യത്തിനുള്ള അർഹത ഉണ്ടെന്ന്  വ്യക്തമാക്കിയിട്ടില്ലെങ്കിലാണ് ഇത് ആവശ്യമായി വരിക.

2. പെൻഷൻ ലഭിക്കുന്ന വിമുക്ത ഭടന്മാർക്കും ഡിസ്ചാർജ് ചെയ്യുന്ന തീയതിക്ക് മുൻപ് ഡിസ്ചാർജ് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യപ്പെട്ടവർക്കും (ശരിക്കുള്ള ഡിസ്ചാർജ് ഡേറ്റ് മുതൽ പെൻഷൻ ലഭിക്കാൻ അർഹതയുള്ളവർക്ക്) വെയിറ്റേജ് മാർക്ക് ലഭിക്കും.

3. പ്രതിരോധ സേനയിൽ ജോലി ചെയ്തതിനാൽ ജോലിയിലേക്ക് പരിഗണിക്കാനുള്ള യോഗ്യത നേടുന്നവർക്ക്് പക്ഷേ വെയിറ്റേജ് മാർക്ക് ലഭിക്കില്ല. എങ്കിലും പ്രതിരോധ സേനയിലെ പ്രവൃത്തി കാലയളവ് യോഗ്യതയ്ക്ക് ചോദിച്ചിരിക്കുന്നതിനേക്കാൾ കൂടുതലാണെങ്കിൽ അതിനനുസരിച്ച് വെയിറ്റേജ് ലഭിക്കും.


2. സർവ്വീസിന്റെ കാലയളവ് അനുസരിച്ച് നൽകുന്ന മാർക്ക്് ഓരോ രണ്ട് വർഷത്തിനും ഒരു മാർക്ക് എന്ന നിലയിലാണ്. ഏറ്റവും കൂടിയത് 10 മാർക്ക് ലഭിക്കും.  അഭിമുഖത്തിന്റെ മാർക്ക് 20/25/40 എന്ന നിലയിലാണെങ്കിൽ താഴെ പറയുന്ന രീതിയിൽ വെയിറ്റേജ് മാർക്ക് ലഭിക്കും,       


  സർവ്വീസ് ദൈർഘ്യം                                                             വെയിറ്റേജ് മാർക്ക്

        20 വർഷവും അതിന് മുകളിലും                                             3 മാർക്ക്്

        10 വർഷവും അതിന് മുകളിലും 20 വർഷത്തിൽ താഴെയും     2 മാർക്ക്

        2 വർഷവും അതിന് മുകളിലും 10 വർഷത്തിൽ താഴെയും             1 മാർക്ക്

 

3. ധീരതയ്ക്കുള്ള പുരസ്‌കാരം മറ്റ് പുരസ്‌കാരങ്ങൾ എന്നിവ നേടിയവർക്ക് മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡം :-

ധീരതയ്ക്കുള്ള പുരസ്‌കാരങ്ങൾ

1.    പി.വി.സി. (പരമ വീര ചക്രം)                15 മാർക്ക്
2.    എം.വി.സി. (മഹാ വീര ചക്രം)                10 മാർക്ക്
3.    വി ആർ.സി. (വീര ചക്രം)                 8 മാർക്ക്
4.    സേനാ മെഡൽ/ നാവിക സേനാ മെഡൽ/
    വായു സേനാ മെഡൽ                     5 മാർക്ക്
5.    അശോക ചക്രം                         4 മാർക്ക്
6.    കീർത്തി ചക്ര                             3 മാർക്ക്
7.    ശൗര്യ ചക്രം                             2 മാർക്ക്
8.    ഡസ്പാച്ചിൽ പരാമർശിക്കപ്പെടുക (ആർമി
    ഹെഡ്ക്വാർട്ടേഴ്‌സ് അതും ധീരതക്കുള്ള
    പുരസ്‌കാരമായി കണക്കാക്കുന്നുണ്ട്. )        1 മാർക്ക്


 മറ്റ് അവാർഡുകൾ

1 പി.വി.എസ്.എം. (പരം വിശിഷ്ട സേവാ മെഡൽ)     15 മാർക്ക്
2 എ.വി.എസ്.എം. (അതി വിശിഷ്ട സേവാ മെഡൽ)  10 മാർക്ക്
3 വിശിഷ്ട സേവാ മെഡൽ                           8 മാർക്ക്

4. ധീരതയ്ക്കുള്ള പുരസ്‌കാരം, മറ്റ് പുരസ്‌കാരങ്ങൾ എന്നിവയ്‌ക്കൊപ്പം സേവന കാലയളവിനുള്ള മാർക്കും നൽകും. എന്നാൽ ആകെ നൽകുന്ന ഗ്രേസ് മാർക്ക്് 23 ൽ കൂടരുത് എന്ന നിബന്ധനയ്ക്ക് വിധേയമായാകും മാർക്ക്് നൽകുന്നത്.


ശ്രദ്ധിക്കുക :-  റിട്ടയർമെന്റിലുള്ള സായുധസേനയിൽ സേവനമനുഷ്ഠിക്കുന്നവർ വിമുക്തഭടന്മാർ എന്ന വിഭാഗത്തിൽ വരും. എന്നാൽ കാലാവധി കഴിയുന്നതിന് ഒരുവർഷം മുൻപ് മാത്രമേ കേരളാ പി.എസ്.സി. വഴി അപേക്ഷിക്കാനാകൂ.  


അതേ ജില്ലയിൽ നിന്നുള്ളവർക്കുള്ള വെയിറ്റേജ്  

ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സിനുള്ള ജില്ലാ തല സെലക്ഷൻ, 15.01.93 ലെ G.O.(P) No.5/93/P&ARD ൽ പരാമർശിച്ചിരിക്കുന്ന ചില സബ് ക്ലറിക്കൽ പോസ്റ്റുകൾ എന്നിവയിലേക്ക്് യോഗ്യതനേടുന്ന ഉദ്യോഗാർഥികൾ അതേ ജില്ലയിൽ നിന്നുതന്നെ ഉള്ളവരാണെങ്കിൽ അവർക്ക് വെയിറ്റേജ് മാർക്ക് നൽകും. അഭിമുഖത്തിന് യോഗ്യത നേടുന്ന/ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ വേണ്ട കുറഞ്ഞ മാർക്ക് നേടുന്നവർക്ക് 5 മാർക്ക് കൂടി അധികം നൽകും. അഭിമുഖം നടത്തിയ ശേഷമാണ് അന്തിമ നിയമനം നടത്തുന്നതെങ്കിൽ ജില്ലാ ഓഫീസർ അഭിമുഖത്തിന്റെ സമയത്ത്് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം അധിക മാർക്ക് നൽകും. എഴുത്ത് പരീക്ഷയോ പ്രായോഗിക പരീക്ഷയോ വഴിയാണ് നിയമനം നടത്തുന്നതെങ്കിൽ ജില്ലാ ഓഫീസർ നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷം റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് മുൻപ് ഈ മാർക്ക് നൽകും.  


വില്ലേജ് ഓഫീസറിൽ നിന്നോ ഹയർ റെവന്യൂ അതോറിട്ടിയിൽ നിന്നോ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ യഥാർഥ പകർപ്പ് അപേക്ഷകർ ഹാജരാക്കിയാൽ മാത്രമേ അധിക മാർക്ക് ലഭിക്കൂ. മാർക്ക് നൽകുന്നതിന് മുൻപ് നേറ്റിവിറ്റി സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന സ്ഥലവും അപേക്ഷകൻ താമസിക്കുന്ന സ്ഥലവും ഒന്നാണെന്ന് ജില്ലാ ഓഫീസർ ഉറപ്പാക്കിയിരിക്കണം.


മെഡിക്കൽ കോളേജ് ലക്ചറർമാരുടെ തിരഞ്ഞെടുപ്പിന് നൽകുന്ന വെയിറ്റേജ് മാർക്ക്:   

മെഡിക്കൽ കോളേജ് ലക്ചറർമാരെ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുക്കുന്നതെങ്കിൽ, അതായത് യോഗ്യതാ പരീക്ഷയിലെ മാർക്കിന്റെ ശതമാനവും അഭിമുഖത്തിന്റെ മാർക്കും മാത്രമാണ് പരിഗണിക്കുന്നതെങ്കിൽ, അതാത് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ ഡിഗ്രിയോ ബിരുദാനന്തര ബിരുദ ഡിപ്ലോമയോ ഉള്ളവർക്ക് അധികമാർക്ക് ലഭിക്കും. ബിരുദാനന്തര ബിരുദക്കാർക്ക്് 4 മാർക്കും ബിരുദാനന്തര ഡിപ്ലോമക്കാർക്ക്് 2 മാർക്കുമാണ് നൽകുക. ചില വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉണ്ടെങ്കിൽ മാത്രമേ സ്‌പെഷ്യലൈസേഷൻ നടത്താൻ സാധിക്കൂ. അത്തരത്തിൽ ബരുദാനന്തരബിരുദം അടിസ്ഥാനമായി വേണ്ട വിഷയങ്ങൾ (സൂപ്പർ സ്‌പെഷ്യാലിറ്റികൾ) താഴെപ്പറയുന്നവയാണ്. സൂപ്പർ സ്‌പെഷ്യാലിറ്റിയിൽ സ്‌പെഷ്യലൈസേഷൻ നടത്താൻ എം.ഡി./ എം.എസ്. വേണ്ട സ്‌പെഷ്യാലിറ്റികളും അവയ്ക്ക് നേരെ നൽകിയിട്ടുണ്ട്.

Sl.No. വിഷയങ്ങൾ (സൂപ്പർ സ്‌പെഷ്യാലിറ്റികൾ)        prior requirement subject
1    ന്യൂറോ സർജറി                          എം.എസ്. (സർജറി) അല്ലെങ്കിൽ എം.എസ്. (ഓർത്തോപീഡിക്‌സ്)
2    കാർഡിയോ തൊറാസിസ് സർജറി             എം.എസ്. (സർജറി)
3    പ്ലാസ്റ്റിക് സർജറി                        എം.എസ്. (സർജറി) അല്ലെങ്കിൽ എം.എസ്. (ഓർത്തോ) അല്ലെങ്കിൽ എം.എസ്. (ഇ എൻ ടി)
4    ജനൈറ്റോ യൂറിനറി സർജറി                എം.എസ്. (സർജറി) അല്ലെങ്കിൽ എം.ഡി. (ഒബ്‌സ്‌റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി)
5    പീഡിയാട്രിക് സർജറി                    എം.എസ്. (സർജറി) അല്ലെങ്കിൽ എം.എസ്. (ഓർത്തോപീഡിക്‌സ്)
6    ഗാസ്‌ട്രോഎന്ററോളജി                    എം.ഡി.(മെഡിസിൻ) അല്ലെങ്കിൽ എം.ഡി. (പീഡിയാട്രിക്‌സ്)
7    എന്റോക്രൈനോളജി                    എം.ഡി.(മെഡിസിൻ) അല്ലെങ്കിൽ എം.ഡി. (പീഡിയാട്രിക്‌സ്)
8    ന്യൂറോളജി                            എം.ഡി.(മെഡിസിൻ) അല്ലെങ്കിൽ എം.ഡി. (പീഡിയാട്രിക്‌സ്)
9    കാർഡിയോളജി                        എം.ഡി.(മെഡിസിൻ) അല്ലെങ്കിൽ എം.ഡി. (പീഡിയാട്രിക്‌സ്)
10       ക്ലിനിക്കൽ ഹെമറ്റോളജി                എം.ഡി.(മെഡിസിൻ) അല്ലെങ്കിൽ എം.ഡി. (പീഡിയാട്രിക്‌സ്) അല്ലെങ്കിൽ എം.ഡി.

 

മെഡിസിൻ

മുകളിൽ പറഞ്ഞിരിക്കുന്നവയിൽ ഏതെങ്കിലും വിഷയത്തിലെ ലക്ചറർ പോസ്റ്റിലേക്ക്് ആ വിഷയത്തിൽ ബിരുദാനന്തര ബിരുദം ഇല്ലാത്തയാൾ അപേക്ഷിക്കുകയാണെങ്കിൽ, അയാൾക്ക് ആ വിഷയത്തിന് നേരെ പറഞ്ഞിരിക്കുന്ന യോഗ്യത ഉണ്ടെങ്കിൽ 2 മാർക്ക് വെയിറ്റേജ് ലഭിക്കും. സൂപ്പർ സ്‌പെഷ്യാലിറ്റി വിഷയങ്ങൾക്ക് പ്രയർ റിക്വയർമെന്റ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്കാണ് ഈ മാർക്ക് ലഭിക്കുക. എഴുത്തുപരീക്ഷ, യോഗ്യതാ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് ലക്ചററെ തിരഞ്ഞെടുക്കുന്നതെങ്കിൽ ഈ മാർക്കിന്റെ ആനുകൂല്യം ലഭിക്കില്ല.