Skip to main content

റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്നത് മുതൽ 45 ദിവസം വരെ ഉത്തരക്കടലാസ് പുന:പരിശോധിക്കുന്നതിനായി ഉദ്യോഗാർഥികൾക്ക്് അപേക്ഷിക്കാം. ഒറ്റ അവസരം മാത്രമേ അപേക്ഷകർക്ക് ഉണ്ടായിരിക്കുകയുള്ളൂ. കമ്മീഷന്റെ വിവിധ ഓഫീസുകളിൽ സൗജന്യമായി ലഭിക്കുന്ന നിശ്ചിത ഫോമോ അതിന്റെ ഫോട്ടോ കോപ്പിയോ ഉപയോഗിച്ച് അപേക്ഷിക്കാം. www.keralapsc.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും A4 സൈസ് പേപ്പറിൽ പ്രിന്റ് ചെയ്‌തെടുത്ത ഫോമും അതിന്റെ പകർപ്പും ഉപയോഗിക്കാം. മറ്റ് ഒരുവിധത്തിലുമുള്ള അപേക്ഷകൾ സ്വീകാര്യമല്ല. അപേക്ഷയും  '0051-PSC 105 State PSC 99-Examination Fee', എന്ന പേരിലെടുത്ത അപേക്ഷാ ഫീസായ 75 രൂപയുടെ യഥാർത്ഥ ചെല്ലാൻ റസീപ്്റ്റും ഉൾപ്പെടെ ഡെപ്യൂട്ടി സെക്രട്ടറി (എക്‌സാമിനേഷൻസ്)-I, കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ, പട്ടം പി.ഒ., തിരുവനന്തപുരം - 695004 എന്ന വിലാസത്തിലേക്ക്  അയയ്ക്കണം. നിശ്ചിത സമയത്തിന് ശേഷം ലഭിക്കുന്ന പരാതികൾ  സ്വീകരിക്കുന്നതല്ല. ഒരിക്കൽ അടച്ച പണം തിരികെ നൽകുന്നതുമല്ല.

ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കുന്നതിന്

ഒ.എം.ആർ. ഉത്തരക്കടലാസിന്റെ (പാർട്ട് A യും പാർട്ട്് B യും) പകർപ്പ് വേണമെന്ന്  ആഗ്രഹിക്കുന്നവർക്ക്് സംസ്ഥാന ട്രഷറികളിൽ എവിടെയെങ്കിലും '0051 PSC-800-StatePSC-99 other receipst' എന്ന അക്കൗണ്ടിലേക്ക്് 300 രൂപ അടച്ച് പകർപ്പ് കൈപ്പറ്റാം. www.keralapsc.gov.in എന്ന കമ്മീഷൻ വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോം പൂരിപ്പിച്ച് യഥാർത്ഥ ചെല്ലാനും ഉൾപ്പെടെ ഡെപ്യൂട്ടി സെക്രട്ടറി (എക്‌സാമിനേഷൻസ്)-I, കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ, പട്ടം പി.ഒ., തിരുവനന്തപുരം - 695004 എന്ന വിലാസത്തിലേക്ക്  റാങ്ക് ലിസ്്റ്റ് പ്രസിദ്ധീകരിച്ച്് 45 ദിവസത്തിനകം അപേക്ഷിക്കണം. ഉത്തരക്കടലാസിന്റെ പകർപ്പ് ഒരു ഉദ്യോഗാർഥിക്ക്് ഒരിക്കൽ മാത്രമേ അനുവദിക്കുള്ളൂ. എന്തെങ്കിലും കാരണത്താൽ അയോഗ്യമായ ഒ.എം.ആർ.ഷീറ്റിന്റെ പകർപ്പ്് അനുവദിക്കുന്നതല്ല. അവരവരുടേതല്ലാത്ത ഉത്തരക്കടലാസുകളുടെ പകർപ്പ്് ഉദ്യോഗാർഥികൾ ആവശ്യപ്പെടാൻ പാടില്ല. അത്തരത്തിൽ ആവശ്യപ്പെട്ടാൽ അവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളും. സമയത്തിന് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. 

 Click here for the application form for Rechecking

Click here for the application form for obtaining photocopy of Answer Scripts